2010 സെപ്റ്റംബർ 28, ചൊവ്വാഴ്ച

കവിത -ഹൃദയത്തിന്റെ മൊഴികൂട്ടുകള്‍



പ്രണയം പെയ്തിറങ്ങുന്ന ഒരു നിമിഷത്തിലാണ് ,
നീ എന്റെ കാതില്‍ മന്ത്രിച്ചത്
"വസന്തം ചെറിമരങ്ങളുമായ് ചെയ്യുന്നത്
എനിക്ക് നീയുമായ്‌ ചെയ്യണം "
തിരിച്ചറിവിന്റെ ആന്തോള്ളനങ്ങള്‍  ക്കിടയില്‍
ഞാനും നീയും അലിഞ്ഞു ചേരുകയായിരുന്നു
അന്ന്
എന്റെ പ്രണയത്തില്‍ പുഷ്പിക്കാന്‍
കൊതിച്ച വസന്ത മായിരുന്നു നീ ......
പിന്നെ എപ്പോഴോ
നിന്റെ ജീവിതത്തിന്റെ പ്രാരഭ്ദ പെട്ടി യില്‍
ചിതല്‍ അരിച്ച പുസ്തകമായ്‌ ഞാന്‍ ......
നിന്നുരര്ച്ചയുടെ കണക്കു പുസ്തകത്തില്‍
നഷ്ടങ്ങളുടെ വരികള്‍ക്കിടയില്‍ ആയിരുന്നു ഞാന്‍ ...
വേദനകളുടെ വിറകുകള്‍ കൂട്ടി 
നിന്നോര്‍മ്മയില്‍ എനിക്കൊരു ചിത ഒരുങ്ങി ..
വസന്തം വന്നപ്പോള്‍
പൂക്കുവാന്‍ കൊതിച്ച ഞാന്‍
നിന്നരികിലേക്ക് ഓടിയെത്തി
പക്ഷെ
നിന്നോര്‍മ്മയില്‍ വസന്തവും
ചെറി മരങ്ങളും ഇല്ലായിരുന്നു ....
... ഇ ഞാന്‍ പോലും .

കവിത -കണ്ണട

കവിത -കണ്ണട


പിരിയേണ്ട വഴിക്കുമുന്പേ വച്ചു ഞാന്‍
കറുത്ത ചില്ലിനടിയില്‍ സൂക്ഷിച്ചുവെന്‍ കണ്കളെ...
കറുപ്പില്‍ ,കണ്ണില്‍ നിറയും
പ്രണയപാരവശ്യം മറച്ചു വയ്ക്കാം ...
കറുപ്പില്‍ ,കണ്ണില്‍ പടരും
രക്തവര്‍ണ്ണം മൊളിച്ചു വയ്ക്കാം...
പക്ഷെ,
കറുപ്പ് ചില്ലാല്‍ കണ്ണിനെ മറച്ചാല്‍
പിടയും മനസ്സിനെയെങ്ങനെ മറയ്ക്കും ....

കവിത -മഴയും ഞാനും


                                                           മഴയും ഞാനും

                                                            പണ്ടേതോ കവിയെഴുതി
പ്രണയിനികള്‍ മഴയെ തൊടുന്നത്
ഹൃദയം കൊണ്ടെന്നു ...
കവി പാടിയാലുംമില്ലെന്നാലും ഞാന്‍
നിന്നെ പോലെ പ്രണയിച്ചിരുന്നു ഈ മഴയെ ...
നിന്‍ സ്നേഹ സാന്ത്വനത്തില്‍
മറന്നു പോയ് മഴ തന്‍ തൂവല്‍ സ്പര്‍ശം ..
ഇന്നു നീയെന്നെ വിട്ടു പോവുമ്പോള്‍
മഴയും ഞാനും മാത്രമായ്‌ ..

ഓര്‍മ- പ്രണയത്തിന്റെ അവസാന പേജ്






പിരിയുന്നതിന്റെ അന്നാണ് ഓടോഗ്രഫിന്റെ അവസാന പേജില്‍ അവന്‍ എഴുതിയത്...
"ഓര്‍മയിലെ പുല്‍നാമ്പില്‍ വറ്റാത്ത ഒരു കണ്ണീര്‍കണ മാണ് നീ ...
മനുഷ്യാധരങ്ങള്‍ ഒരിക്കലും നുകരാത്ത പനീര്‍ പുഷ്പമാണ് നീ...
എന്‍ അന്തരാത്മാവിനെ വിശുദ്ധമാക്കും  മന്ത്രമാണ് നീ ...
നിന്‍ പൂ മുഖം കൈ കുമ്പിളില്‍ ഒതുക്കാനയില്ല ...
നിന്‍ പ്രണയത്തിന്‍ ആലിപഴത്തെഎനിക്ക് ചുംബിക്കാന്‍ ആയില്ല...
ഇനി നിന്നെയെനിക്ക് സ്വപ്നത്തില്‍ കണ്ടാല്‍ മതി..
അനശ്വരമായ്‌ പ്രണയിച്ചാല്‍ മതി ...
നമ്ര ശിരസ്കനായ്‌ ഞാന്‍
ഏകനായ്‌ നടക്കട്ടെ...മണല്‍ ആരണ്യത്തിലേക്ക്‌ ..."
എന്ന്
സ്നേഹ്പൂര്‍വ്വം നിന്റെ സ്വന്തം ഗന്ധര്‍വന്‍


ഗുല്‍മോഹര്‍ പൂത്തുലഞ്ഞ കോളേജിന്റെ ഇരുണ്ട ഇടവഴികളി ലൂടെ നിറഞ്ഞ കണ്ണുകളോടെ നടന്നു നീങ്ങുമ്പോള്‍ അവന്‍ ,എന്റെ ഗന്ധര്‍വന്‍ എന്ന് വിശേഷിപ്പിച്ചവന്‍ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കിയില്ല .വിറക്കുന്ന കൈകളോടെ അവന്‍ അടുത്ത സിഗരറ്റിനു തീ കൊളുത്തി .എന്നെ വെറുക്കാന്,‍...മറക്കാന്‍ അവന്‍ ശ്രമിക്കുക യാവണം എന്റെ സ്വന്തം ഗന്ധര്‍വന്‍ ..

അന്ന് രാത്രി ,ഡയറി എഴുതാന്‍ പേടിയായിരുന്നു ..ആ കറുത്ത ചട്ടയിട്ട പുസ്തകം എന്നെ പേടിപ്പിച്ചു.പ്രണയ പനി പിടിച്ച നാളുകളിലെ അക്ഷരകൂട്ടങ്ങള്‍ക്കിടയില്‍ പെട്ട് ഞാന്‍ മരിച്ചു പോവുമോ എന്ന് പോലും ഭയപെട്ടു .പിന്നെ ആരും കാണാതെ ഓട്ടോ ഗ്രാഫും ഡയറി യും പഴയ പുസ്തക കൂംഭാരങ്ങള്‍കിടയിലേക്ക്  വലിച്ചെറിഞ്ഞു .പിന്നെ ആശ്വാസത്തോടെ തലയിലൂടെ പുതപ്പിട്ട് മുഖം പൂഴ്ത്തി കിടന്നു .അപ്പോഴും ഞാന്‍ അവന്‍ ഒരിക്കല്‍ പറഞ്ഞതു ഓര്ത്തു. "പ്രണയം മരണമാണ്  .നിന്റെ ഗന്ധര്‍വന്‍ നിന്നെയും കൊണ്ടു പറന്നു പോവും ..പ്രണയ സാഗരവും നീന്തി കിടന്നു ...അങ്ങകലേ..," ഭയ ത്തോടെ..കണ്ണ് പൂടിയടച്ച്‌ഞാന്‍ കിടന്നു..മണികൂറുകളോളം...പിന്നെ ഉറക്കമെന്നെ കൈ പിടിച്ചു കൊണ്ടു പോയ്,,,,

{അതൊരു യാത്രയായിരുന്നു ..ഇത് വരെ കാണാത്ത വഴികളിലൂടെ . നിലാവ് പെയ്യുന്ന രാത്രിയിലൂടെ ....നടന്നു നടന്നു ..ഒടുവില്‍ എന്നെയും കാത്തു ഒരു മെഴുകുതിരി വെട്ടം,അതിനടുത്ത് എന്റെ പ്രിയപെട്ട ഡയറി..ആരോ എന്നോട് പറഞ്ഞു "എഴുതി തീര്‍ക്കുക ..നിന്റെ മനസിലുള്ളത് മുഴുവന്‍ ..നീ എഴുതണം നിന്റെ ഗന്ധര്‍വന് വേണ്ടി .ഞാന്‍ ഒന്നും ആലോചിച്ചില്ല ..എഴുതി തുടങ്ങി ....

"ഞാന്‍ എന്നെ വെറുത്തു തുടങ്ങി ..ഞാന്‍ ആരാണ് ?നെഞ്ചു കത്തുന്ന വേദന യോടെയാണ് ഞാന്‍ അവസാനമായ്‌ എഴുതുന്നത്...അങ്ങകലെ എവിടെയോ എനിക്കായ്‌ നിന്റെ തണല്‍ ഞാന്‍ മോഹിച്ചു ...നിന്റെ നെഞ്ചില്‍ ചാരി കിടന്നു ഞാന്‍ നീലാകാശം കാണുമെന്നു കരുതി ,..ഗുല്‍മോഹര്‍ പൂക്കള്‍ നിറഞ്ഞ താഴ്വാരങ്ങളിലൂടെ പറന്നു നടക്കാമെന്ന് സ്വപ്നം കണ്ടു,,പക്ഷെ നീയെന്നെയും വിട്ടു..വിദൂരതയിലേക്ക് നടന്നു  നീങ്ങുന്നു ..എല്ലാം അവസാനി ച്ചിരുന്നുവേന്ഗില്‍ ....നീ എന്നില്‍ ഓര്‍മയായ്‌ മാറാന്‍ നീ ആഗ്രഹിക്കുന്നു.ഈ പ്രണയം എന്റെ നഷ്ടമാണ്,, നീ തന്ന ഓര്‍മകളുടെ വസന്തങ്ങള്‍ ,,,എന്നെ മരണത്തിലേക്ക് എത്തിക്കും...നിന്റെതെന്നു നീ പറഞ്ഞിരുന്ന ഈ പനീര്‍ പുഷ്പം ഒരു മുള്ള് ചെടിയായ്‌ ...എല്ലാം മറക്കാന്‍ ,,നിനക്കാവും..നിനക്കെ ആവു....ഞാന്‍ യാത്രയാവുന്നു... ഇനി തിരികെ വിളിക്കരുത് ...ഞാന്‍ പോവുന്നു .." എന്റെ പ്രണയത്തിന്റെ അവസാന പേജ് എഴുതി തീര്ത്തു,,, ഞാന്‍ നടന്നു...ഏകയായ്‌...നഷ്ട വസന്തങ്ങളുടെ ...മാറാപ്പും നെഞ്ചില്‍ ചേര്ത്തു പിടിച്ചു ..

നടന്നു ഞാന്‍ ...രാത്രിയുടെ പാല്‍ നിലാവില്‍ നിന്നും കത്തുന്ന പകലിലേക്ക് ...ചുട്ടു പൊള്ളുന്ന മണല്‍ പരപ്പിലേക്ക് ,,പതറി പോവുന്ന എന്റെ കാല്‍ പാദങ്ങള്‍ ,..ശരീരം..ഒന്നും എന്നെ തളര്‍ത്തുന്നില്ല.മുള്‍ച്ചെടികള്‍ എന്നെ നോക്കി പരിഹസിച്ചു. ഞാന്‍ പകച്ചില്ല ..എന്റെ ജനമത്തിന്റെ മുഴുവന്‍ നൊമ്പരങ്ങളും പേറി ഞാന്‍ നടന്നു..
പെട്ടന്ന് മണല്‍ കാറ്റു വീശി ..ഞാന്‍ തെന്നി വീണു..ഇറുകെ കണ്ണടച്ച് കിടന്നു.എത്ര യോ നേരം ..കണ്‍ തുറന്നപ്പോള്‍ ..ഞാന്‍ വലിയ മണല്‍ കൂമ്പാര ത്തിന്‍ അരികെ ...എനിക്കടുത്തു കറുത്ത ഉടുപ്പ് ധരിച്ച ഒരു രൂപം ..ആ കണ്ണില്‍ നിന്നുഒഴുകുന്ന കണ്ണീര്‍.ആ കണ്ണീര്‍ തുള്ളികള്‍ ഒരു അരുവിയായ്‌ ഒഴുകുന്നു...ദാഹിച്ചു അവശയായ ഞാന്‍ കൈ കുമ്പിളില്‍ കോരിയെടുത്ത്ഒരു കൈ കുടന്ന കണ്ണീര്‍ ,,ദാഹം തീര്ത്തു ..പിന്നെ മുഖം കഴുകി... വീണ്ടും യാത്ര ക്ക് ഒരുങ്ങി ,പക്ഷെ ഈ കണ്ണീര്‍ പൊഴിക്കുന്ന രൂപത്തെ വിട്ടു ഞാന്‍ എങ്ങനെ പോവും.

ഞാന്‍ അയാളെ ചേര്ത്തു പിടിച്ചു പറഞ്ഞു..."കരയരുത് കരയരുത് ..ഇനി ഈ മണല്‍ കാട്ടിലേയ്ക്ക് വരുവാന്‍ ആരുമില്ല ,ഞാന്‍ ആദ്യ ത്തെയും അവസാനത്തെയും യാത്രക്കാരി....നടക്കു ..ഈ കറുത്ത വസ്ത്രങ്ങള്‍ അഴിച്ചു നീക്കി ഈ വെളുത്ത വസ്ത്രം ധരിക്കു .. നടക്കു.. എന്റെ കൂടെ മരണത്തിലേക്ക് ..ഈ മണല്പരപ്പിന പ്പുറം  അനശ്വര മായ മരണത്തിന്റെ ലോകമാണ് ..മരണത്തിന്റെ ലോകം ..അവിടെ സ്വപ്നങ്ങള്‍ യഥാര്ത്യമാവും ..നിനക്കെന്നെ പ്രണയിക്കാം ...അതിരുകളില്ലാത്ത ലോകത്ത് അനശ്വര മായ സ്നേഹത്തോടെ,,വരു‌.. പോകാം ,,നമുക്കാ ലോകത്തേക്ക്..."
ഞാന്‍ നടന്നു.. പിന്നാലെ വെളുത്ത വസ്ത്രം ധരിച്ച ആ രൂപവും..........}

രാവിലെ..ആരൊക്കെയോ കുലുക്കി വിളിക്കുന്ന ശബ്ദം
കേട്ടാണ് ഞാന്‍ എഴുന്നേറ്റത്‌ ...ഞാന്‍ നിലത്തു കിടക്കുകയായിരുന്നു വെത്രേ ...അനിയത്തിയുടെ കരച്ചില്‍,,കെട്ട് ഓടി വന്നവര്‍ പിറു പിറുത്തു പിരിഞ്ഞു പോയ്..ഞാന്‍ എഴുന്നേറ്റിരുന്നു ..ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്യ...കുറച്ചു നേരം എന്തോ ആലോച്ചിരുന്നു..നിലത്തു നിന്നു എഴുന്നേറ്റു നിന്നു..അപ്പോഴാണ് അനിയത്തി ...കാണിച്ചു തന്നത് ..എന്റെ പുസ്തകങ്ങള്‍ക്ക് അരികില്‍ കുറെ ചുവന്ന പൂക്കള്‍..ഗുല്‍മോഹറിന്റെ. "ഇതെവിടെ നിന്നാ "
ഉത്തരം പറയാനാവാതെ നിന്നപ്പോള്‍ അവള്‍ " ഇന്നലെ മഴ പെയ്തു ..കാറ്റും ഉണ്ടായ രുന്നു ,,പക്ഷെ ഈ പൂക്കള്‍ പറന്നു വരാന്‍ ഒരു വഴിയുമില്ല,,ഈ മരം നമ്മുടെ വീട്ടില്‍ ഇല്ലാലോ .."ഒന്നും മിണ്ടാതെ നിന്നപ്പോള്‍ അവള്‍...വീണ്ടും "ഏതെങ്കിലും ഗന്ധര്‍വന്‍ കൊണ്ടു വന്നിട്ടതാകും.".പൊട്ടി ചിരിച്ചു അവള്‍ പോയപ്പോള്‍ .എന്റെ കണ്ണില്‍..കണ്ണീര്‍ പൊടിഞ്ഞു..ഞാന്‍ പറഞ്ഞു..പ്രണയം മരണമാണ്,,
  വാല്‍ കഷ്ണം "വര്‍ഷങ്ങള്‍ ക്ക് ശേഷം പത്തായത്തിനരികിലെ ചരിത്ര സ്മാരകങ്ങള്‍ തൂക്കി വില്‍ക്കുന്നതിന്റെ ഭാഗമായ്‌ ഒരു അടിച്ച് തളി നടത്തുന്നിടയില്‍ അമ്മയാണ് എന്നോട് പറഞ്ഞതു "നിന്റെ കുറെ പുസ്തകങ്ങള്‍ കൂടിയിട്ടുണ്ട്..വേണ്ടതുണ്ടോ..."വെറുതെ ഞാനൊന്നു കണ്ണോടിച്ചു ..എല്ലാം തട്ടി പെറുക്കി നോക്കി..വെറുതെ ഒടുവില്‍..എക്കോനോമിക്സ്‌ നോട്ടുകള്‍ ക്കിടയില്‍ സ്നേഹ ചിന്നങ്ങള്‍ നിറഞ്ഞ ഓട്ടോഗ്രാഫ് ..കൌതകത്തോടെ ഞാനത് മറച്ചു ..ഒടുവില്‍ ഞാന്‍ അവസാന പേജ് തുറന്നു..ഞാന്‍ ഒരു നിമിഷം തളര്‍ന്നു നിന്നു.ആ പേജ് ആരോ പിഴുതെടുതിരിക്കുന്നു .എന്റെ പ്രണയത്തിന്റെ അവസാന പേജ് ....ചീന്തി എടുത്തത് ആരാണ്?ആരാണ്...എന്റെ വടക്കുംനാഥനോ.. അതോ .എന്റെ ഗന്ധര്‍വനോ...?

വിലാപങ്ങള്‍ക്കപ്പുറം..

വിലാപങ്ങള്‍ക്കപ്പുറം..

 

മിഥുന മാസ മഴ പോലെ
ഞാന്‍ നിന്നിലേക്ക്‌ ഒഴുകുകയാണ്,
ഞാന്‍ നിന്റെതല്ല എന്നറിഞ്ഞിട്ടും ..
നിന്നെ എന്റെ നെഞ്ചിലെ
മയില്പീലിയായ്യെന്നേ..കരുതിയോമാനിച്ചു ..
ജന്മങ്ങള്‍ എത്ര കഴിഞ്ഞാലും
നമ്മള്‍ നമ്മളായ്‌ തന്നെയിരിക്കുംമെന്നു കരുതുന്നതെങ്ങനെ?
നമുക്ക് പിരിയുവാന്നേരമായ്
എന്നോതി നീയെന്നെ നെഞ്ചോട്‌ ചേര്‍ക്കും നേരം
എന്റെ കണ്ണില്‍ ചോര പൊടിഞ്ഞത് നീ അറിഞ്ഞതില്‍ല്യ.
.ഒന്നും ആവശ്യപെടാതെ ഒന്നും പറയാതെ ,
എത്ര കാതങ്ങള്‍ നമ്മള്‍ ഒന്നായ്‌ നടന്നു..
പിരിയുവാനായി ഇനി നമ്മള്‍ ഏത്‌ വഴിയെ തേടും ?
പറയുക പിരിയേണ്ട വഴി ?
പിരിയേണ്ട മുഹുര്‍ത്തം?,,എല്ലാമെല്ലാം..
ഇനി ...
നമ്മള്‍ എങ്ങനെ പ്രണയിനികള്‍ ആകും ?
പാടാന്‍ നമുക്കെങ്ങനെ ശബ്ദം ?
കാണുവാന്‍ എവിടെ അക കണ്ണുകള്‍ ?
നിന്നെ കാണുവാന്‍ കൊതിക്കുന്ന കണ്ണുകളെ
നൊമ്പരത്തോടെ ഇറുകെ യടക്കും ..
നിന്നെ തൊടുവാന്‍ കൊതിക്കുന്ന വിരലുകളെ
ഞാനൊരു മുള്ളിനാല്‍ മുറിവേല്‍പ്പിക്കും ..
എന്റെ കാണാതെ പോയ ഹൃദയത്തെ
ഞാന്‍ അഗ്നിയിലിട്ടു നീറ്റും...
ഒന്ന് കാതോര്‍ക്കുക കേള്‍ക്കാം,,
നിനക്കെന്റെ ഹൃദയതാളം .
.ഒന്ന് കണ്ചിമ്മുക ,കാണാം
നിനക്കെന്റെ പ്രണയ വര്‍ണ്ണം ....
ഇനി നമുക്ക് നടന്നകലാം
ദൂരങ്ങള്‍ തേടി..അന്ന്യരായ്‌...
വെറും അപരിചിതരായ്‌ ...

2010 സെപ്റ്റംബർ 23, വ്യാഴാഴ്‌ച

അതിന്‍ പൊരുള്‍യെനിക്കെതുമറിയില്ലലോ ...


അതിന്‍ പൊരുള്‍യെനിക്കെതുമറിയില്ലലോ ...


ദിവസം എനിക്ക് മറന്നേ പറ്റു...
ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത ദിവസം.
ഒരു ഗുരുവായൂര്‍ യാത്ര,,ഒറ്റക്കുള്ള ..ഒരു സുന്ദരമായ യാത്ര ..
ചിന്തകള്‍
കാടു കയറുന്നു..
ഓര്‍മ്മകള്‍ ,,
കേച്ചേരി
എത്തിയതറിഞ്ഞില്ല..
കുറച്ചു നേരം ബസ്‌ നിര്‍ത്തിയിട്ടു,,,ആളുകളെ വിളിച്ചു കയ്യറ്റുന്നു..
രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ബസ്‌ സ്റ്റാര്‍ട്ട്‌ ചെയ്തു.
അപ്പഴാണ്,,ഒരു ചുവന്ന ചുരിദാര്‍കാരി ഓടി വന്നു കയറിയത്..
അവര്‍ എന്റെ അടുത്ത് വന്നിരുന്നു.
പെട്ടന്നാണ് മുഖത്തേക്ക് നോക്കിയത്,
,ഹോ..!
ഇപ്പോഴും അമ്പരപ്പ് മാറിയിട്ടില്യ എനിക്ക്.
രണ്ടു കണ്ണുകള്‍ മാത്രം,മൂക്കും വായും എല്ലാം ഒന്നായ രൂപം,
ചുണ്ടുകള്‍ ,ഒന്നും ഇല്ല്യാ ..ഇത്രയും വിരൂപ്യത്തോടെ ..എങ്ങനെ,,
കൈയ്യുകള്‍,,മാംസം ഉരുകിയ കയ്യുകള്‍..
എന്തായാലും ഒന്നുറപ്പാണ് ,,
ഏതോ ഒരു അപകടത്തില്‍ നിന്ന് ഉയിര്തെഴുന്നെട്ട ജീവിതം .
അഗ്നിക്കിരയായ ജീവിതം..
മുഖമാകെ പൊള്ളി വികൃതമായ കൊണ്ട്,
ബസ്സിലുള്ളവര്‍ മുഴുവനും അവരെ നോക്കുന്നു ..
അവര്‍ പുറത്തേക്കു നോക്കിയിരുന്നു ..
എനിക്ക് ശ്വാസം മുട്ടുന്ന പോലെ,
കുറച്ചു നേരം കണ്ണടച്ചിരുന്നു,എന്തോ നെഞ്ചു പൊട്ടുന്ന സങ്കടം,
കുറച്ചു നേരത്തേക്ക് കണ്ണ് തുറക്കാന്‍ പേടിച്ചു..
മുഖത്തെ അവയവങ്ങള്‍,,ഒന്നുംമില്ലാതെ,കണ്ണുകള്‍ മാത്രം,
എന്റെ
കണ്ണിലും കണ്ണുകള്‍ മാത്രം,
എങ്ങനെയാണ് അവര്‍ ഇങ്ങനെയായത്..ആരാണ് ചെയ്തത്,,ആത്മഹത്യക്ക് ശ്രമിച്ചതാണോ,,
ഒന്നും ചോദിച്ചില്ല ..എന്റെ കണ്ണുകള്‍ നിറഞ്ഞു,പുറത്തേക്കു നോക്കിയിരുന്നു,
പെട്ടന്നാണ് ബസ്‌ സടെന്‍ ബ്രേക്ക്‌ ഇട്ടത്,,
അവര്‍ വീഴാന്‍ പോയ്‌ ഞാന്‍ അവരുടെ കയ്യില്‍ കേറി പിടിച്ചു..
വീഴാതെ ചേര്‍ത്ത് ഇരുത്തി..
അസ്ഥികള്‍ പൊന്തിയ കൈയുകള്‍ ..
അവരെന്നെ ഒന്ന് നോക്കി,നന്ദിയോടെ,,
നോട്ടം എനിക്ക് കാണാന്‍ആയില്യ,,
എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി,,
ഞാന്‍ ..കരഞ്ഞു..ഹൃദയം പിടഞ്ഞു,,
ബസ്‌ ഓടികൊണ്ടിരുന്നു,,തൃശ്ശൂരില്‍ എത്തിയത് ഞാന്‍ അറിഞ്ഞില്യ..
"വടക്കേ സ്റ്റാന്റ്..വടക്കേ സ്റ്റാന്റ്,,"ക്ലീനരുടെ രോദനം ..
പെട്ടന്ന് എന്റെ കയ്യില്‍ പിടിച്ചു അവര്‍ പറഞ്ഞു .."ഇറങ്ങട്ടെ,
പിന്നെ എന്റെ ഹൃദയത്തെ തുളച്ചു കൊണ്ടൊരു ദയനീയ നോട്ടം,
അവര്‍ പെട്ടന്ന് ഇറങ്ങി ..
ക്ലീനെര്‍ വേഗം മാറി നിന്നു..
അയാളുടെ മുഖത്ത് വല്ലാത്ത ഭാവം,,
വടക്കേ സ്റ്റാന്‍ഡില്‍ ആയിരുന്നു എനിക്ക് ഇറങ്ങേണ്ടത്..പക്ഷെ ഞാന്‍ ഇറങ്ങി യില്ല..
കുറച്ചു നേരം കൂടി അവിടെയിരുന്നു,, അവസാന സ്റ്റോപ്പില്‍ ഇറങ്ങും വരെ,,ഞാന്‍ നോട്ടത്തിന്റെ പൊരുള്‍ തേടുകയായിരുന്നു,,
ഞാന്‍ എന്ന അഹംങ്കാരം എന്റെ ഉള്ളില്‍ എവിടെയോ..ഇല്ലെ..
എനിക്കിനി ഭാവം വേണ്ട,,
എനിക്ക് ജീവിച്ചാല്‍,, മതി.. ലോകത്തെ സ്നേഹിച്ചു,,
കൊച്ചു കൊച്ചു സങ്കടങ്ങളെ പ്രണയിച്ചു..
കൊച്ചു കൊച്ചു സുഖങ്ങളെ താലോലിച്ചു..

2010 സെപ്റ്റംബർ 8, ബുധനാഴ്‌ച

കൃഷ്ണക്ക് പ്രണയം ബോറടിച്ചത് എപ്പോള്‍?.


കൃഷ്ണക്ക് പ്രണയം ബോറടിച്ചത് എപ്പോള്‍?.



വളരെ നേരം ആലോചിച്ചാണ് കൃഷ്ണ ഒരു തിരുമാനമെടുത്തത്.. പാതിരാത്രിയില്‍ അരുണിനെ മൊബൈലില്‍ വിളികേണ്ട,, മെയില്‍ ചെയ്യാം,,അതാണ്‌ നല്ലത് ..തിരിച്ചൊന്നും കേള്‍ക്കണ്ടല്ലോ...താന്‍ മനസ്സില്‍ കരുതി വച്ചതെല്ലാം പറയാന്‍ ,അരുണിനോട് പറയാന്‍ ശക്തിയില്ല
.
തിരിച്ചു പറയുന്നത് കേള്‍ക്കാനും ..
ജിമെയില്‍ എടുത്തു..ആദ്യം ഇംഗ്ലീഷില്‍ കമ്പോസ് ചെയ്യാം എന്ന് കരുതി ..പിന്നെ തോന്നി മലയാളമാണ് നല്ലത്,വാക്കുകളുടെ തീവ്രത അറിയിക്കാന്‍ മലയാളത്തില്ലേ പറ്റു തനിക്കു..
അരുണ്‍,, രണ്ടു ദിവസമായ്‌ ഞാന്‍ നിന്നെ ഒരു കാര്യം അറിയിക്കണമെന്ന് കരുതുന്നു,,പക്ഷെ നിന്നോട് പറയാന്‍ പേടിയുണ്ടയ്യിര്യന്നു.ഇപ്പോഴും ഉണ്ട് ,പക്ഷെ പറഞ്ഞെ പറ്റു .. എനിക്ക് പ്രണയം ബോറടിച്ചു തുടങ്ങി..വല്ലാത്ത മടുപ്പ്.
.
ഇന്നു മടുപ്പ് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി.നിനക്കതു ഫീല്‍ ചെയ്തിരിക്കില്‍ല്യ.
.
കാരണം,,നീയെന്നെ പ്രണയത്തിന്റെ കൂട്ടില്‍ അടച്ചു സൂക്ഷിചിരിക്യാണല്ലോ..എനിക്ക് ചുറ്റും സ്വാര്‍ത്ഥതയുടെ മുള്‍വേലി കെട്ടി..നീയെന്നെ കൂടിലടച്ചിരിക്യാണ്.. വേലി പൊടിച്ചു എനിക്ക് പുറത്തിറങ്ങാന്‍ എനിക്കിത് വരെയും ആയില്യ.
.
പക്ഷെ നിമിഷം മുതല്‍ ഞാന്‍ സ്വതന്ത്ര യാവട്ടെ,, എനിക്കിനിയും നിന്റെ പ്രണയത്തിന്റെ മധുരം നുകരാന്‍ ആവില്യ..എനികതു കയ്ച്ചുതുടങ്ങി,,ഞാന്‍ എന്താണ് ഇങ്ങനെ പറയുന്നത് എന്നു നീ കരുതിന്നില്ലേ,,എനിക്ക് ഫ്രീഡം വേണം അരുണ്‍,,ഒന്ന് ചിന്തിക്കാന്‍,,ഒറ്റക്കൊന്നു നടക്കാന്‍..ഇഷ്ടപെട്ട പുസ്തകം വായിക്കാന്‍ ..ഇഷ്ടപെട്ട ജോലിചെയ്യാന്‍..സ്നേഹിതരോത്തു വര്‍ത്തമാനം പറയാന്‍
,
എഴുതാന്‍ ,,അങ്ങനെയങ്ങനെ,, നീയെന്നെ പ്രണയിച്ചു തുടങ്ങ്യിയ ,ഞാന്‍ തിരിച്ചു പ്രണയിക്കാന്‍ തുടങ്ങിയ അന്ന് മുതല്‍ എന്റെ ഫ്രീഡം നഷ്ട്പെട്ടു..ശരിയല്ലേ..
എനികെന്തു ഇഷ്ടമാണ് എന്നോ,
,
തെക്കിന്കാടിനിടയില്ലൂടെ ..വടക്കും നാഥനെ ചുറ്റി നടക്കാന്‍ ..നീ എപോഴെങ്കിലും എന്റെ കൂടെ വന്നിടുണ്ടോ,,ഒരിക്കല്‍ അത് പറഞ്ഞപ്പോള്‍ ,,നീ പറഞ്ഞു.. നടക്കുന്ന ദൂരം നമുക്ക് എന്റെ കാറില്‍ യാത്ര ചെയ്യാം,,എനിക്ക് വയ്യ ,,മാത്രമല്ല നീ അതിലൂടെ നടകുന്നതും എനികിഷ്ടമില്ല..കൂടതല്ലോന്നും പറയാതെ ഞാന്‍ മിണ്ടാതായി..
ഞാന്‍ എഴുത്‌ന്നുവരികളൊക്കെ നീ വിമര്‍ശിച്ചു തള്ളി,,എന്റെ കഥകള്‍ക്ക് ആത്മാംശം കൂടുതലാണെന്ന് പറഞ്ഞു പിണങ്ങി,,എന്റെ കൂടുകരോട് വര്‍ത്തമാനം പറയാന്‍ ഫോണേടുട്താല്‍ നിന്റെ മുഖം ചുവക്കും,,അവരെ ഒന്ന് കാണണം എന്നു പറഞ്ഞാല്‍ നിന്റെ കണ്ണില്‍ രോക്ഷം,,
ഒന്നര വര്‍ഷമായ് നമ്മള്‍ പരിചയപെട്ടിട്ട്..പ്രണയിച്ചു തുടങ്ങ്യിട്ടു ഒരു വര്‍ഷവും ഒന്നര ആഴ്ചയും,,നീ എപ്പോഴും പറയാറുണ്ട്
നമ്മള്‍ പ്രണയിച്ചു കൊണ്ടിരിക്യാണ്,
,
നമ്മള്‍ പ്രണയിക്കുന്ന പോലെ ആരും ഉണ്ടാവില്യ.
.
വര്ഷം കഴിയുമ്പോള്‍ നമ്മള്‍ വിവാഹിതരാവും
.
എന്റെ സ്വപ്നങ്ങള്‍ പോലും നീ നിന്റെ തായ്‌..നീ എന്റെ ഉടമസ്തനായ് ..
ഇന്നു നീയെന്റെ എഴുത്ത് നിര്‍ത്തണമെന്ന് പറഞ്ഞിടത്ത്,,കൃഷ്ണക്ക്,, എനിക്ക് നിന്നോടുള്ള പ്രണയം ഒരു ബോറടിയായ്‌.
.
പ്രണയത്തിന്റെ സ്വാര്‍ത്ഥത എന്നെ വെറുപ്പിക്കുന്നു..നീ ആരെയാണ് പ്രണയിച്ചത്..?കൃഷ്ണയെന്ന എന്നെ യാണോ..അതോ..കൃഷ്ണയെന്ന രൂപത്തെയാണോ..എന്തായാലും..അരുണ്‍ എനിക്ക് പറ്റില്യ ഇനി ..എനിക്ക് ഞാനായ് തന്നെ ജീവിക്കണം,ഒറ്റയ്ക്ക് നടക്കണം .
.
എന്റെ ചെറിയ ചെറിയ സ്വപ്നങ്ങളിലൂടെ ജീവിക്കണം,,
ഇങ്ങനെ ബോറടിച്ചു ജീവിച്ചാല്‍,,ഞാന്‍ മരിച്ചു പോവും,,എന്റെ പ്രണയം മരിക്കും,പ്ലീസ് ,,വിളിക്കാം നിനക്കെന്നെ ..വെറും ഒരു സ്നേഹിതയെ പോലെ,,മാത്രം,,എനിക്കിനി നിന്റെ പ്രണയിനി ആവണ്ടാ.. മെയിലിനു നീ മറുപടി അയച്ചാലും ഞാന്‍ വായിക്കില്യ,,നിന്റെ പ്രണയത്തെ നിഷേധിച്ചതിനു..നിനക്കെന്നെ ശപിക്കാം,,നമ്മുടെ പ്രണയത്തെ കുറിച്ച്,,എനിക്കൊന്നും പറയാനില്യ,,
വിത്ത്‌ ലവ്
കൃഷ്ണ..
രണ്ടാമതൊന്നു വായിക്കാതെയാണ് കൃഷ്ണ മെയില്‍ സെന്‍റ് ചെയ്തത്..
ഇന്നു നന്നായ് ഉറങ്ങാം,,
പിറ്റേന്ന് രാവിലെ ഓഫീസിലേക്ക് ഇറങ്ങുമ്പോള്‍ അരുണിന്റെ മെസ്സേജ്
.
കൃഷ്ണാ,,എനിക്കൊന്നു നിന്റെയൊപ്പം,,തെക്കിന്കാടിലൂടെ നടക്കണം,,,വടക്കും നാഥനെ വലംവച്ച്..നീ വരോ..നീയില്ലാതെ എനികതിലൂടെ നടക്കാന്‍ വയ്യ. നീ വരോ..
ഞാന്‍ എന്ന കൃഷ്ണ എന്താണ് മറുപടി പറയേണ്ടത്...മനസ്സ് കൊണ്ട് ഞാന്‍ തേക്കിന്‍കാടിലൂടെ അരുണ്‍നൊപ്പം നടന്നു കഴിഞ്ഞു,,
ഇപ്പോള്‍ കൃഷ്ണയുടെ പ്രണയം ഏതു അവസ്ഥ യിലാണ് ...?നിങ്ങള്‍ തന്നെ പറയു...?